ടോക്യോ ഒളിമ്പിക്‌സ്; വെങ്കലത്തിനായി ബജ്രംഗ് പൂനിയ ഇന്നിറങ്ങും

ടോക്യോ: ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്രംഗ് പൂനിയ സെമിയില്‍ പരാജയപ്പെട്ടെങ്കിലും ഒളിംപിക്‌സിലെ ഗുസ്തി ഗോദയില്‍ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല പ്രതീക്ഷ. പുരുഷ 65 കിലോ വിഭാഗത്തില്‍ സെമി ഫൈനലില്‍ തോറ്റ ബജ്രംഗ് പൂനിയയ്ക്ക് ഇന്‍ റെപ്പഷാജ് റൗണ്ടില്‍ ജയിച്ചെത്തുന്ന താരവുമായി ഇന്ന് വെങ്കലത്തിനായി മത്സരിക്കാം.

മൂന്ന് തവണ ലോക ചാമ്പ്യനായിട്ടുള്ള അസര്‍ബെയ്ജാന്‍ തരാം ഹാജി അലിയേവിന് മുമ്പിലാണ് സെമിയില്‍ ബജ്രംഗ് കീഴടങ്ങിയത് (12-5). ബജ്രംഗിന്റെ സ്ഥിര ദൗര്‍ബല്യമായ കാലുകള്‍ കൊണ്ടുള്ള പ്രതിരോധം മുതലെടുത്ത് അലിയേവ് ആദ്യ പീരിഡില്‍ തന്നെ 4-1 ന് മുന്നിലെത്തി.

രണ്ടാം പീരിഡില്‍ അസര്‍ബെയ്ജാന്‍ തരാം 8-1 ന് മുന്നിലെത്തിയ ശേഷം ബജ്രംഗ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമയം ഉണ്ടായിരുന്നില്ല. കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതാലിയേവ്, ഇറാന്റെ മുര്‍ത്തസ ചേക്ക ഗിയാസി എന്നിവരെ തോല്‍പ്പിച്ചാണ് ബജ്രംഗ് സെമിയിലെത്തിയത്.

 

Top