ടോക്കിയോ ഒളിംപിക്‌സ്; ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തില്‍ 7 മലയാളികള്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സിനുള്ള 26 അംഗ ഇന്ത്യന്‍ സംഘത്തെ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ചു. 7 മലയാളികളാണു ടീമിലുള്ളത്. കെ.ടി.ഇര്‍ഫാന്‍ (നടത്തം), എം.ശ്രീശങ്കര്‍ (ലോങ്ജംപ്), എം.പി.ജാബിര്‍ (400 മീ. ഹര്‍ഡില്‍സ്), അമോജ് ജേക്കബ്, വൈ.മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അലക്‌സ് ആന്റണി (4-400 മീ. റിലേ, മിക്‌സ്ഡ് റിലേ) എന്നിവരാണു മലയാളികള്‍.

വി.കെ.വിസ്മയ, ജിസ്‌ന മാത്യു എന്നിവര്‍ക്ക് 4-400 മീറ്റര്‍ മിക്‌സ്ഡ് റിലേ ടീമില്‍ ഇടംപിടിക്കാനായില്ല. ട്രയല്‍സ് നടത്തി വി.രേവതി, വി.ശുഭ, ധനലക്ഷ്മി എന്നിവരെയാണു ടീമിലെടുത്തത്.

 

Top