കൊറോണ; ഒളിംപിക്സ് ദീപശിഖ തെളിയിക്കുന്ന ചടങ്ങ് ഇന്ന്, കാണികള്‍ക്ക് പ്രവേശനമില്ല

ഗ്രീസ്: രാജ്യം ആകെ കാത്തിരുന്ന ഒളിംപിക്സ് ദീപശിഖ പ്രയാണത്തിന് ദീപം തെളിയിക്കുന്ന ചടങ്ങ് ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന്‌
മണിക്കാണ് ചടങ്ങുകള്‍ നടക്കുക.

രാജ്യാന്തര ഒളിംപിക് സമിതിയുടെയും ആതിഥേയരായ ജാപ്പനീസ് സംഘത്തിന്റെയും പ്രതിനിധികള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൊറോണ വൈറസ് പടരുന്നതുകൊണ്ട് കാണികളെ പ്രവേശിപ്പിക്കാതെ ആകും ചടങ്ങുകള്‍ എന്ന് ഗ്രീക്ക് ഒളിംപിക് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഇന്ന് മുതല്‍ ഗ്രീസിലെ നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന ദീപശിഖ ജപ്പാന് ഈ മാസം 19ന് കൈമാറുന്നതായിരിക്കും. ദീപശിഖ കൈമാറ്റച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കുട്ടികളെ ജപ്പാന്‍ ഒഴിവാക്കിയിട്ടുണ്ട്.

Top