പൗരത്വ ഭേദഗതി നിയമം; ജപ്പാനിലും മലേഷ്യയിലും പ്രതിഷേധം ശക്തം

ടോക്കിയോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ പിന്തുണയുമായി ജപ്പാനിലും മലേഷ്യയിലും പ്രതിഷേധം.

ഇന്ന് നമസ്‌കാരത്തിന് ശേഷം ക്വലാലംപൂരിലും ടോക്കിയോയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. എന്റെ രാജ്യം, എന്റെ അവകാശം എന്ന പേരില്‍ ടോക്കിയോ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറു കണക്കിന് ഇന്ത്യക്കാരാണ് പങ്കെടുത്തത്. എന്നാല്‍ ക്വലാലംപൂരില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തത് മലയാളികളടക്കം അഞ്ഞൂറോളം പേരാണ്.

മസ്ജിദ് ഇന്ത്യ പരിസരത്ത് നടന്ന പ്രകടനം സംഘടിപ്പിച്ചത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കോണ്‍ഗ്രസ്, കേരള പ്രവാസി അസോസിയേഷന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിറ്റി എന്നിവ സംയുക്തമായാണ് പ്രകടനം സംഘടിപ്പിച്ചത്.

Top