ടോക്കിയോയില്‍ കത്തിയാക്രമണം; മൂന്നു പേര്‍ മരിച്ചു, 19 പേര്‍ക്കു പരിക്ക്

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയില്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ കത്തിയാക്രമണം. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്.

ടോക്കിയോയില്‍നിന്ന് 21 കിലോമീറ്റര്‍ അകലെ കാവാസാക്കിയില്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 19 പേര്‍ക്കു പരിക്കേറ്റെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ 13 പേര്‍ കുട്ടികളാണ്.

കത്തിയുമായി എത്തിയ അക്രമി ആള്‍ക്കാരെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. അക്രമിയെ പിടികൂടി. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Top