ടോയ്‌ലെറ്റ് സീറ്റുകളില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍ ; ആമസോണിനെ ബഹിഷ്‌കരിക്കാന്‍ കാംപയിന്‍

ന്യൂഡല്‍ഹി : ആമസോണ്‍ വില്‍പ്പനയ്ക്ക് വച്ച ടോയ്‌ലെറ്റ് സീറ്റുകളില്‍ ഹന്ദു ദൈവത്തിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ആമസോണ്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള #BoycottAmazon കാംപയിന്‍ മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയടക്കം ടാഗ് ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ക്യാംപയിന്‍ നടക്കുന്നത്. ആമസോണിനെതിരായ പ്രതിഷേധം കമ്പനിക്ക് വില്‍പനയില്‍ വലിയ നഷ്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ആമസോണ്‍ ഇത് സംബന്ധിച്ച് പ്രതികരണത്തിന് തയ്യാറായിട്ടില്ല. 2017ല്‍ ഇന്ത്യന്‍ പതാകയുടെ ചിത്രം പതിച്ച ചവിട്ടി ആമസോണില്‍ വില്‍പനയ്ക്ക് വന്നത് വലിയ വിവാദമായിരുന്നു. അന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ട് ഇത്തരം ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ച് ആമസോണ്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ പിന്‍വലിച്ചു.

Top