ബൈഡന്‌ മറുപടി: ഒരുമിച്ച്‌ വലിയ‌ നേട്ടങ്ങൾ ഉണ്ടാക്കാമെന്ന് ‌ ചൈന

ബെയ്‌ജിങ്‌: ചൈനയ്‌ക്കെതിരെ വ്യത്യസ്ത സമീപനം സ്വീകരിക്കുമെന്ന അമേരിക്കയുടെ നിലപാടിനോട്‌ പക്വതയോടെ പ്രതികരിച്ച്‌ ചൈന. ഇരു രാജ്യങ്ങൾക്കും ഒരുമിച്ച്‌ നിന്നാൽ വലിയ‌ കാര്യങ്ങൾ ചെയ്യാമെന്ന്‌ ചൈന.

വ്യത്യാസങ്ങളെക്കാൾ പൊതു താൽപര്യങ്ങളാണ്‌ കൂടുതൽ .ലോക സമാധാനത്തിനും സമൃദ്ധിക്കുമായി ഇരു രാജ്യവും പൊതു താൽപ്പര്യങ്ങൾ പുലർത്തുന്നുണ്ടെന്ന്‌ ബൈഡന്റെ പ്രതികരണത്തോടുള്ള മറുപടിയായി ചൈനീസ്‌ വിദേശമന്ത്രാലയം വക്താവ്‌ വാങ്‌ വെൻബിൻ പറഞ്ഞു.

യുഎസുമായുള്ള ബന്ധം വികസിപ്പിക്കാൻ ചൈന പ്രതിജ്ഞാബദ്ധമാണ്.  പൊരുത്തക്കേടില്ലാതെയും ഏറ്റുമുട്ടാതെയും പരസ്പര ബഹുമാനത്തോടെയുള്ള സഹകരണമാണ്‌ ആവശ്യം. അതേസമയം,  ദേശീയ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നത് തുടരുമെന്നും വാങ്‌ പറഞ്ഞു.

Top