തമിഴ്‌നാട്ടില്‍ രക്തം സ്വീകരിച്ച 2വയസുകാരന് എച്ച്ഐവി ബാധ

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ രക്തം സ്വീകരിച്ചതിലൂടെ വീണ്ടും എച്ച്ഐവി ബാധ. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 2 വയസും 11 മാസവും പ്രായമുള്ള തിരുച്ചിറപ്പിള്ളി സ്വദേശിയായ കുഞ്ഞിനാണ് എച്ച് ഐ വി ബാധിച്ചത്.

ജൂലൈ 11നാണ് കുഞ്ഞ് രക്തം സ്വീകരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് എച്ച് ഐ വി സ്ഥരീകരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും എച്ച്ഐവി നെഗറ്റീവാണ്.

Top