ദീപാവലിയോടനുബന്ധിച്ച് ഇന്ന് പ്രത്യേക മുഹൂര്‍ത്ത വ്യാപാരം നടക്കും

കൊച്ചി: ദീപാവലിയോടനുബന്ധിച്ച് സംവത് 2074 ന്റെ തുടക്കം കുറിച്ചുകൊണ്ട് ഇന്ന് പ്രത്യേക മുഹൂര്‍ത്ത വ്യാപാരം നടക്കും.

ബി.എസ്.ഇ.യിലും എന്‍.എസ്.ഇ.യിലും വ്യാഴാഴ്ച വൈകിട്ട് 6.30 മുതല്‍ 7.30 വരെയാണ് മുഹൂര്‍ത്ത വ്യാപാരം ഉണ്ടായിരിക്കുക.

പ്രീഓപ്പണിങ് സെഷന്‍ 6.15ന് തുടങ്ങും. ദീപാവലിയുടെ ഭാഗമായ ലക്ഷ്മിപൂജ പ്രമാണിച്ച് അവധിയായതിനാല്‍ വ്യാഴാഴ്ച സാധാരണ ഗതിയിലുള്ള വ്യാപാരം ഉണ്ടാകില്ല.

വെള്ളിയാഴ്ചയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് അവധിയായിരിക്കും.

Top