ജീവിതമെന്ന പോലെ നവമാധ്യമ രചനകളിലൂടെ ഇന്നത്തെ കവിതകളും മാറുകയാണ്. .

വിഷ്ക്കരണത്തിലും.. പ്രമേയത്തിലും.. ആഖ്യാനത്തിലും.. പുലർത്തുന്ന സൂക്ഷമതയും വൈവിധ്യവുമാണ് കവിതയുടെ നവഭാവുകത്വം.

വ്യക്തിപരമായതോ , സാമൂഹികമോ ആയ ജീവിതമെന്ന പോലെ കവിതയും വളരെ പെട്ടെന്നു മാറുകയാണ്. വിഭിന്ന നിറക്കൂട്ടുകളിൽ അവതരിപ്പിക്കുന്ന നവമാധ്യമ രചനകളും പുസ്തകങ്ങളും ചേർത്താൽ മലയാളിയുടെ വായന കുപ്രചരണങ്ങളെ അതിജീവിച്ച് വളരുക തന്നെയാണ്.

കുഞ്ഞു കുഞ്ഞു പദങ്ങളാൽ വലിയൊരു ആശയലോകം പുതുകവിത പടുത്തുയർത്തുന്നു. കവിത ആലോചനാമൃതമാകണം എന്ന വിചാരമാണ് പുതുതലമുറക്കവികളും വച്ചു പുലർത്തുന്നതെന്ന് കാണാം. വാക്കുകളുടെ ധാരാളിത്തം കവിതയുടെ ശില്പത്തെ ബാധിക്കുമെന്ന് അവർ ആശങ്കപ്പെടുന്നുണ്ട്.

ആവേശഭരിതമല്ലാത്ത കാലത്താണ് നല്ല കവിത എഴുതാൻ പറ്റുന്നതെന്ന് ലോകസാഹിത്യമുദാഹരിക്കുന്നു. ആത്മഹത്യ ഒരു കാര്യമല്ല, ‘ കാരണമാകുന്നതുപോലെ. നഷ്ടസ്വർഗത്തിനെക്കുറിച്ചുള്ള വിലാപങ്ങളോ കാഴ്ചയുടെ വസന്തത്തെയോ ,കവിതയുടെ പരമ്പരാഗത ചിട്ടവട്ടത്തിനെയോ പുതു കവിത തള്ളിയകറ്റുന്നു.

ജനസാമാന്യത്തിലേക്കിറങ്ങി നിന്ന് നിസ്വരുടെ നിലവിളിയെ കവിതയിലാവാഹിക്കുകയും മാളികയിലെ വൃത്തികേടുകളൊന്നൊന്നായി ഒരുളുപ്പും കൂടാതെ വിളിച്ചു പറയുന്നുമുണ്ട് പുതിയ കവിത. ഒറ്റയ്ക്ക് നിന്ന് എതിർ സ്വരമുയർത്തുന്ന പുതു കവിത ജൈവികമായ താളബോധമുൾക്കൊള്ളുകയും പാരസ്ഥികമാവുകയുമാണ്.

മലയാള കവിതയുടെ രൂപപരിണാമങ്ങളിൽ ‘വ്യത്യസ്ത കാലങ്ങളിലായി ഉണ്ടായി വന്ന പ്രസ്ഥാനങ്ങൾ കവിതയെ കുറിച്ചുള്ള ഗഹനമായ ചിന്താപദ്ധതിയുടെ ഭാഗമായിരുന്നില്ല. മറിച്ച്, അതാത് കാലത്തെ സാമുഹികാന്തരീക്ഷം .കവി ക ളിൽ സൃഷ്ടിച്ച പ്രതികരണങ്ങളാണ് ഇതിനടിസ്ഥാനം. ഏതെങ്കിലും അക്കാദമിക താൽപ്പര്യത്തിന്റെ പ്രകടിത രൂപമല്ലാതെ ഉയർന്നു വന്ന ഈ ചിന്തകൾ മലയാള കവിതയുടെ ശക്തി സൗന്ദര്യങ്ങളായി പിൽക്കാലം വാഴ്ത്തപ്പെടുകയാണുണ്ടായത്.

പുതിയ ടെക്നോളജി വന്നു. പുതിയ ഉപകരണങ്ങൾ വന്നു. പുതിയ ഇസങ്ങൾ സൃഷ്ടിക്കപ്പെടുന്നു. രാഷ്ട്രീയവും അരാഷ്ടീയവുമായ സംഭവ വികാസങ്ങൾ ദിനംപ്രതി സംഭവിക്കുന്ന ലോകത്ത് അതിനെ കൂടി അഭിമുഖീകരിച്ചു കൊണ്ടേ പുതിയ കവിയ്ക്കെഴുതുവാൻ സാധിക്കൂ. പുതിയ ലോകത്തോട് നമ്മുടെ ഭാഷ എങ്ങനെ പ്രതികരിച്ചു എന്ന് നോക്കുന്നത് രസാവഹവും ‘ചിന്തനീയവുമായിരിക്കും …..

കവിതയിൽ വളർച്ച കൊള്ളുന്ന സമാന്തര സങ്കല്പങ്ങൾ നിരവധി പേരെ എഴുത്തിലേക്ക് ‘ കൊണ്ടു വരുന്നുണ്ട്. വിശ്വാസം മാറി പരസ്പരം അവിശ്വാസത്തിന്റെ കാലത്തെഴുതപ്പെടുന്ന കവിതകളിൽ അതിന്റെ മുറിവുകളുണ്ട്. മണ്ണിൽ ജനിക്കുകയും മണ്ണിൽ തളിർക്കുകയും മണ്ണിൽ കൊഴിയുകയും ചെയ്യുന്ന പുഷ്പാവസ്ഥയെ വിശദീകരിക്കുന്ന പോലെ….

വിവരണം : കാവാലം അനില്‍

Top