ഇന്നത്തെ സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: ഇന്നത്തെ സ്വര്‍ണവിലയില്‍ വര്‍ധന. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. 4510 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ സ്വര്‍ണ വില. പവന് 36080 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 4475 രൂപയില്‍ നിന്ന് 20 രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി 4495 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഉയര്‍ന്നത്. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 45100 രൂപയാണ്. 150 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Top