മാറ്റമില്ലാതെ സ്വർണവില; ഉയർന്ന റെക്കോർഡ് തന്നെ

തിരുവനന്തപുരം: ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് കഴിഞ്ഞ ദിവസം താഴേക്ക് വന്ന സ്വർണവില, ഇന്നലെ പുതിയ റെക്കോർഡിലേക്ക് ഉയർന്നിരുന്നു. ഇന്ന് ഇതേ നിരക്കിൽ തന്നെയാണ് വില. 4500 രൂപയിൽ നിന്ന് കഴിഞ്ഞ ദിവസം 4530 രൂപയിലേക്ക് ഉയർന്ന സ്വർണ വില, ഇന്നലെയും ഇന്നും ഒരു ഗ്രാമിന് 4570 രൂപയിലാണ് വിപണനം.

പവന് 36560 രൂപയാണ് ഇന്നത്തെ സ്വർണ വില. 4495 രൂപയിൽ നിന്ന് 15 രൂപ വർധിച്ച ശേഷം മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. പിന്നീട് 4525 ലേക്ക് ഉയർന്ന ശേഷമാണ് ഗ്രാമിന് 25 രൂപ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയാണ് വർധിച്ചത്.

പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 45700 രൂപയാണ്. 400 രൂപയുടെ വർധനവാണ് ഇന്ന് പത്ത് ഗ്രാം സ്വർണത്തിന് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണവില വർധിച്ചു.

നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി. ദിവസങ്ങൾക്ക് ശേഷം 4500 ലേക്ക് താഴ്ന്ന സ്വർണ വില ഇടിഞ്ഞതിലും വലിയ വർധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി.

നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ൽ എത്തിയ ശേഷം വീണ്ടും ഉയർന്ന് 4505 ൽ എത്തി. ഇവിടെ നിന്നാണ് വില വീണ്ടും കുറഞ്ഞ് ഡിസംബർ ഒന്നിന് 4460 രൂപയിലെത്തിയത്. ഇവിടെ നിന്ന് 4445 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയർന്നു. തുടർന്ന് 4495 ലേക്കും അവിടെ നിന്ന് 4510 ലേക്കും വില വർധിക്കുകയായിരുന്നു.

Top