നിപ വൈറസിന്റെ പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍കക്ഷി യോഗം ചേരും

കോഴിക്കോട്: നിപ വൈറസിന്റെ പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍കക്ഷി യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും.

ഇന്നലെ ലഭിച്ച 12 സാംപിളുകളുടെ ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ 325 ഫലങ്ങള്‍ ലഭിച്ചതില്‍ 307 പേരുടെ സാംപിളുകളും നെഗറ്റീവാണ്. വൈറസ് ബാധയെ തുടര്‍ന്ന് പൊതുപരിപാടികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 12 ന് അവസാനിക്കും എന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Top