ഹൈദരാബാദ് കോർപറേഷൻ ആർക്കൊപ്പമെന്ന് ഇന്നറിയാം

ഹൈദരാബാദ് : ഹൈദരാബാദ് കോർപറേഷനിലെ ഇലക്ഷന്റെ ഫലം ഇന്നറിയും. ഇന്ന് രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. രാജ്യശ്രദ്ധയാകര്‍ഷിച്ച കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികൾക്കെല്ലാം നിര്‍ണായകമാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിക്ക് വേണ്ടി പട നയിച്ചപ്പോൾ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്നെയായിരുന്നു ടിആർഎസിന്‍റെ പ്രചാരണരംഗത്തെ താരം. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിൽ എഐഎംഐഎമ്മും ശക്തമായ പ്രചാരണമാണ് നടത്തിയത്.

Top