സ്‌കൂളുകളുടെ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂള്‍ തുറക്കുന്നതിലെ മാനദണ്ഡങ്ങളില്‍ ഇന്ന് തീരുമാനമാവും. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ഉന്നതതല യോഗം വിഷയം ചര്‍ച്ച ചെയ്യുന്നത്. വിദ്യാഭ്യാസ-ആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. സംസ്ഥാന തലത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി യോഗം തയാറാക്കും.

വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ക്രമീകരണം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖകള്‍ തയ്യാറാക്കുകയാണ് വിദ്യാഭ്യാസ-ആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള യോഗത്തിന്റെ പ്രധാന ലക്ഷ്യം. നവംബര്‍ ഒന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകള്‍. പ്രൈമറി തലം മുതല്‍ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.

Top