സൗദി അറേബ്യയില്‍ ഇന്ന് 542 പുതിയ രോഗികള്‍ മാത്രം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതിയതായി 542 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 1,041 പേര്‍ രോഗമുക്തരായി. രാജ്യവ്യാപകമായി 13 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 69,324 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,38,525 ആയി. ഇതില്‍ 5,23,050 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,412 ആണ്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 7,063 ആയി കുറഞ്ഞു. ഇതില്‍ 1,356 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top