ഒമാനില്‍ ഇന്ന് പുതിയ രോഗികള്‍ 238 പേര്‍ മാത്രം

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 797 പേര്‍ക്കുകൂടി കൊവിഡ് രോഗം ഭേദമായിയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം രാജ്യത്ത് 2,81,724 പേരിലാണ് കൊവിഡ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ഇന്ന് 238 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,97,724 ആയി.

കഴിഞ്ഞ 24 മണിക്കൂറില്‍ 12 കോവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3889 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടിട്ടുള്ളത്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 434 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളവര്‍ 194 പേരാണ്.

Top