സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിന് മാത്രം ഇന്ന് 28606 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിന് മാത്രം ഇന്ന് എടുത്തത് 28606 കേസുകളാണ്. കൊല്ലം സിറ്റിയിലാണ് ഏറ്റവുമധികം കേസുകൾ. 4896 കേസുകളാണ് കൊല്ലം സിറ്റിയിൽ രജിസ്റ്റർ ചെയ്തത്. കണ്ണൂർ സിറ്റിയിലും കണ്ണൂർ റൂറലിലുമാണ് ഏറ്റവും കുറവ് കേസുകൾ, 201 വീതം.

സാമൂഹ്യ അകലം പാലിക്കാത്തതിന് 9782 കേസുകൾ രജിസ്റ്റർ ചെയ്തു. വീടിനു പുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തിൽ മാസ്ക് ധരിക്കുന്നു എന്ന് ഉറപ്പാക്കണം. കാറിലും മറ്റും യാത്ര ചെയ്യുന്നവരും കൃത്യമായി മാസ്ക് ധരിക്കണം. ഒരാൾ മാത്രമാണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിൽ പോലും മാസ്ക് ഒഴിവാക്കാൻ പാടില്ല.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Top