സൗദിയില്‍ ഇന്ന് 1257 പുതിയ കൊവിഡ് രോഗികള്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,257 പേര്‍ക്ക് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യമൊട്ടാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരാണ കൊവിഡ് മൂലം മരിച്ചത്. പുതുതായി 1,484 പേര്‍ക്ക് കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടി. കുറഞ്ഞുനിന്ന രോഗമുക്തി നിരക്ക് ഇന്ന് പെട്ടെന്ന് കുത്തനെ ഉയരുകയായിരുന്നു. റിയാദ് പ്രവശ്യയില്‍ 319 രോഗികളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,97,773 ആയി. ഇവരില്‍ 4,78,127 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,933 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും 96 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

Top