സൗദിയില്‍ ഇന്ന് 1,256 പുതിയ കൊവിഡ് രോഗികളും 1,155 രോഗമുക്തിയും

ജിദ്ദ: സൗദിയില്‍ ഇന്ന് 1,256 പുതിയ കൊവിഡ് രോഗികളും 1,155 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,16,949 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,97,965 ഉം ആയി. ഇന്ന് 14 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,155 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി 10,829 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,385 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.32 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 280, മക്ക 244, കിഴക്കന്‍ പ്രവിശ്യ 170, അസീര്‍ 150, ജീസാന്‍ 107, അല്‍ ഖസീം 83, മദീന 59, ഹായില്‍ 47, നജ്‌റാന്‍ 41, വടക്കന്‍ അതിര്‍ത്തി മേഖല 25, തബൂക്ക് 23, അല്‍ബാഹ 21, അല്‍ ജൗഫ് 6.

ഇതുവരെ രാജ്യത്ത് 2,40,64,055 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top