റിവ്യൂ ബോംബിങ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിനിമയുടെ റിവ്യൂ ബോംബിംങ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകന്‍ മുബീന്‍ റൗഫ് ആണ് ഹര്‍ജിക്കാരന്‍. സെപ്റ്റംബര്‍ മാസം റിലീസിനെത്തിയ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുബീന്‍ റൗഫ്. സെപ്റ്റംബര്‍ മാസം റിലീസിനെത്തിയ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുബീന്‍ റൗഫ്. ഒരു സംഘം ആളുകളുടെ വര്‍ഷങ്ങളോളം നീണ്ട സ്വപ്നവും അധ്വാനവുമാണ് സിനിമ. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സിനിമ കാണുക പോലും ചെയ്യാതെ ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളിലും സോഷ്യല്‍ മീഡിയയിലും നെഗറ്റീവ് റിവ്യൂകള്‍ പ്രചരിപ്പിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

റിവ്യൂ ബോംബിങ്ങുമായുള്ള വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിച്ചേക്കും. അനുയോജ്യമായ അധികാര സ്ഥാപനം വിഷയം പരിഗണിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. സിനിമകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി അജ്ഞാത റിവ്യൂ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. റിവ്യൂ ബോംബിംഗ് നിയന്ത്രണ വിധേയമാണെന്നാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു.

റിലീസിന് മുന്‍പ് സിനിമയുടെ നിര്‍മ്മാതാവിനെയും പിന്നണി പ്രവര്‍ത്തരെയും വിളിച്ച് നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാന്‍ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലെ സിനിമ റിവ്യൂവിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top