എസ്.ബി.ഐ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും

sbi

തിരുവനന്തപുരം: എസ്.ബി.ഐ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും എസ്.ബി.ഐ.യുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്കാണ് തടസപ്പെടുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 1.40 വരെയാണ് പ്രവര്‍ത്തനം തടസപ്പെടുക. ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ല്യുഎംഎസില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ലെന്നും എസ്.ബി.ഐ അറിയിച്ചു.

വ്യാപകമായ പണം തട്ടിപ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് ഈ സേവനം നിര്‍ത്തിയത്. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐടി വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്.

Top