ഇന്ന് ഇടത് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു; ജനങ്ങളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുമായി സംവദിക്കും. ഫെയ്‌സ്ബുക്ക് വഴിയായിരിക്കും മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി പറയാനാണ് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ തത്സമയം എത്തുന്നത്.

എല്ലാ സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ ജനങ്ങള്‍ക്ക് രാവിലെ 11 മണി വരെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്‍ഡിഎഫ് സര്‍ക്കാര്‍ നാളെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഏതുമില്ലാതെയാണ് നാലാം വാര്‍ഷികം കടന്നുപോകുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാന്‍ ആലോചിക്കുന്നു. വാര്‍ത്താസമ്മേളനത്തിന് ശേഷമാകും സോഷ്യല്‍ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം. എല്ലാ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങള്‍ക്ക് ഇപ്പോള്‍ മുതല്‍ നാളെ രാവിലെ 11 മണി വരെ ചോദ്യങ്ങള്‍ ചോദിക്കാം.

Top