ടോക്യോ പാരാലിമ്പിക്‌സിന് ഇന്ന് സമാപനം

ടോക്യോ: പാരാലിമ്പിക്‌സിന് ഇന്ന് സമാപനം. വൈകിട്ട് 4:30ന് ആരംഭിക്കുന്ന സമാപനച്ചടങ്ങില്‍ ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അവനി ലെഖാര ഇന്ത്യന്‍ പതാകയേന്തും. ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തിലെ 11 അംഗങ്ങള്‍ പങ്കെടുക്കും. ഇത്തവണ പാരാലിമ്പിക്‌സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടമായിരുന്നു ഇന്ത്യയുടേത്.

നാലു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 17 മെഡലുകളാണ് ഇന്ത്യനേടിയത്. നിലവില്‍ മെഡല്‍പ്പട്ടികയില്‍ 26ാം സ്ഥാനത്താണ് ഇന്ത്യ.

Top