ശിവശങ്കരന് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം

കൊച്ചി ; ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. വാദം കേട്ട് വിധിപറയാൻ മാറ്റിയതിനെ തുടർന്നാണ് ശിവശങ്കറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ വിട്ടത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതിനാലാണ് താൻ അറസ്റ്റിലായതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ശിവശങ്കർ.

നാലുമാസം കഴിഞ്ഞിട്ടും തനിക്കെതിരേ ഒരു തെളിവുപോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടുകഥകൾ മെനയുകയാണെന്നും വാദിച്ച ശിവശങ്കർ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്നും വാട്സാപ്പ് ചാറ്റുകൾ നുണക്കഥകളാണെന്നുമടക്കം കൂടുതൽ വാദങ്ങൾ ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ശിവശങ്കറിന് കോടതി ജാമ്യം അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ജാമ്യം നൽകിയില്ലെങ്കിൽ 26 വരെ ശിവശങ്കർ ജയിലിൽ തന്നെ തുടരും

Top