ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍

കൊച്ചി: ഇന്ന് വിജയദശമി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍.

ക്ഷേത്രങ്ങളിലും വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭചടങ്ങുകള്‍ ആരംഭിച്ചു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തിരൂരിലെ തുഞ്ചന്‍പറമ്പ്, കോട്ടയത്തെ പനച്ചിക്കാട് ക്ഷേത്രം, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം തുടങ്ങിയ ക്ഷേത്രങ്ങളിലും വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ തുടരുകയാണ്.

കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും കുരുന്നുകള്‍ക്ക് ആദ്യാക്ഷര പുണ്യം പകര്‍ന്നു നല്‍കാനായി വിവിധ സരസ്വതി മണ്ഡപങ്ങളില്‍ സന്നിഹിതരായിട്ടുണ്ട്.

Top