ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

ന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കട്ടക്കില്‍. വൈകീട്ട് 6.30നാണ് ടോസ്. 7 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ജയിച്ച ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഡല്‍ഹിയില്‍ 211 എന്ന ഹിമാലയന്‍ ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തിയിട്ടും അഞ്ച് പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇതിന് രണ്ടാം മത്സരത്തില്‍ പകരം ചോദിക്കാത്ത പക്ഷം ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കത് വലിയ നാണക്കേടാവും. ആദ്യ മത്സരത്തില്‍ റിഷഭിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ആറ് ബൗളര്‍മാര്‍ ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ട്. എന്നാല്‍ ഇവരെ വേണ്ടവിധം ഉപയോഗിക്കാന്‍ റിഷഭ് പന്തിനായില്ല. കെ എല്‍ രാഹുലിന്റെ അപ്രതീക്ഷിത പരിക്കിന് പിന്നാലെയാണ് റിഷഭിനെത്തേടി ക്യാപ്റ്റന്‍സിയെത്തിയത്. ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങിയെങ്കിലും നായകനെന്ന നിലയിലെ പ്രകടനം ശരാശരി മാത്രം. അതുകൊണ്ട് തന്നെ റിഷഭ് ഇനിയും മെച്ചപ്പെടണം. സ്പിന്നര്‍മാരെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനാവണം.

Top