ഇന്ത്യ-ഇംഗ്ലണ്ട് അവസാന ഏകദിനം ഇന്ന്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരം ഇന്ന്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീം ഏകദിന പരമ്പരയിലെ കിരീടം ചൂടും. 1-1 ആണ് നിലവിലെ പരമ്പരയുടെ അവസ്ഥ. ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ഇംഗ്ലണ്ടുമാണ് വിജയിച്ചത്.

ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ടെസ്റ്റ് പരമ്പരയും ട്വന്റി -20 പരമ്പരയും ഇന്ത്യ നേടിയതിനാല്‍ ഏകദിന പരമ്പരയെങ്കിലും നേടേണ്ടേത് ഇംഗ്ലണ്ടിന്റെ അഭിമാന പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏകദിനം കൂടി നേടി ഇംഗ്ലണ്ടിനു മേലുള്ള ഒരു സമഗ്രാധിപത്യമാണ് ലക്ഷ്യം വയ്ക്കുന്നത്.

കഴിഞ്ഞ മത്സരം തോറ്റ ഇന്ത്യയെ വലക്കുന്നത് ബോളിങ് ഡിപാര്‍ട്ട്മെന്റാണ്. കഴിഞ്ഞ മത്സരത്തില്‍ ബോളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ യാതൊരു പിശുക്കും കാട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ബോളിങ് നിരയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബാറ്റിങില്‍ ഇന്ത്യ വലിയ വെല്ലുവിളി നേരിടുന്നില്ല.

ഇംഗ്ലണ്ട് നേരിടുന്ന ഏക വെല്ലുവിളി പരിക്കേറ്റ ജോഫ്ര ആര്‍ച്ചറിന്റെ അഭാവമാണ്. ബോളര്‍ റോള്‍ കൂടാതെ ബിഗ് ഹിറ്റര്‍ പദവി കൂടി വഹിക്കുന്ന ആര്‍ച്ചറിന്റെ അഭാവം വലിയ രീതിയിലാണ് അവരെ ബാധിച്ചത്.

 

Top