മലയാളത്തിന്റെ പ്രിയ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിക്ക് ഇന്ന് പിറന്നാൾ

ലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തുന്നതിന് പ്രധാന പങ്കു വഹിക്കുന്ന മലയാളത്തിന്റെ പ്രിയ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിക്ക് ഇന്ന് പിറന്നാൾ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത പ്രതിഭയാണ് ലിജോ. സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളും വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടുകയും നിരുപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട് എന്നത് ലിജോയുടെ സിനിമ ജീവിതത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്.

സ്ഥിരം സിനിമ ആവിഷ്കാര ചിന്തകളെ പൊളിച്ചെഴുതി തന്റെതായ പാത ആദ്യത്തെ ചിത്രം ‘നായകൻ’ മുതൽക്കേ തന്നെ ലിജോ തുറന്നിരുന്നു. പിന്നീട് വന്ന ഓരോ ചിത്രങ്ങളും ലിജോ ജോസ് ഐഡന്റിറ്റി വിളിച്ചോതുന്ന ചിത്രങ്ങളായിരുന്നു. 2018 -ൽ പുറത്തു വന്ന ഈ. മ. യൗ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കുകയും നിരവധി നിരുപക പ്രശംസ നേടുകയും ചെയ്തിരുന്നു. 2019- ൽ പുറത്തിറങ്ങിയ ജെല്ലിക്കട്ട് അന്താരാഷ്ട്ര തലത്തിൽ നിരവധി അവാർഡുകളും, ജനപ്രീതിയും നേടിയെടുത്തു. ഇന്റർനാഷണൽ ഫിലിം സംവിധായകർ ഉൾപ്പടെ അത്ഭുതത്തോടെ നോക്കി കണ്ട ചിത്രമായിരുന്നു ജെല്ലിക്കട്ട്.

ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനു തയാറെടുത്തിരിക്കുന്ന ‘ചുരുളി’ ആണ് ലിജോയുടെയതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

Top