മലയാളത്തിന്റെ ജനപ്രിയ നായകന് ഇന്ന് പിറന്നാൾ

ഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന് അടുത്തായി മലയാള സിനിമയുടെ നിറസാന്നിധ്യമായ മലയാളികളുടെ സ്വന്തം ജനപ്രിയനായകൻ ദിലീപിന് ഇന്ന് പിറന്നാൾ. മിമിക്രി മേഖലയിലൂടെ കലാലോകത്തേക്ക് കടന്ന് വന്ന് പിന്നീട് സംവിധായകൻ കമലിന്റെ സഹായി ആയി മലയാള സിനിമയിൽ ചുവടുവെച്ച ഇദ്ദേഹം കഠിന പ്രയത്നം കൊണ്ടും, കേട്ടുറപ്പാർന്ന സ്വപ്നം കൊണ്ടും, നിശ്ചയദാർഢ്യം കൊണ്ടും നേടിയെടുത്തതാണ് ഇന്ന് കാണുന്ന താര സിംഹാസനം എന്ന് നിസംശയം പറയാം.

തൊണ്ണൂറുകളുടെ കാലഘട്ടത്തിൽ താര രാജാക്കൻമാരായ മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും ജയറാമും മത്സരിച്ചു മലയാള സിനിമയിൽ അവരുടെ ഉച്ചസ്ഥായിയിൽ നിന്ന് മുന്നേറുമ്പോൾ ഒരു സഹയാത്രികനെ പോലെ, സാധാരണക്കാരന് അപ്പുറം തോന്നാത്ത ഒരാൾ കടന്ന് വന്ന് അഭിനയത്തിലുള്ള പ്രവീണ്യം കൊണ്ട് ഇന്ന് ഈ സൂപ്പർ താരങ്ങൾ വിരാജിക്കുന്ന മേഖലയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ ദിലീപിനായി.

ഏറ്റവും കൂടുതൽ ഒബ്സെർവഷൻ ഉപയോഗിക്കുന്ന നടൻ എന്ന നിലയിൽ നിരവധി വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങൾ മലയാള സിനിമക്കും മലയാളി സിനിമ പ്രേക്ഷകർക്കും നൽക്കാൻ ഇദ്ദേഹത്തിനായി. തന്റെതായ ലിമിറ്റേഷൻസിനെ തന്റെതായ പോസിറ്റീവ്സ് കൊണ്ട് ഇതുപോലെ തരണം ചെയ്ത് ഒരു നടൻ ഉണ്ടാകില്ല. ഒരുപക്ഷേ പലരെക്കാളും ഉയരത്തിൽ വളരെ ടാലന്റഡ് ആയ നടനാണ് ദിലീപ്.

മലയാള സിനിമയുടെ വിവിധ മേഖലകളിൽ തന്റെ വിജയക്കൊടി പാറിക്കാൻ ആയ താരമാണ് ഇദ്ദേഹം. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ട്വന്റി ട്വന്റി എന്ന ചിത്രവും അതിന്റെ മഹാവിജയവുമെല്ലാം ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. മലയാള സിനിമയുടെ വിഹായസ്സിൽ ഇനിയും വിജയ തേരോട്ടം നടത്താൻ പ്രിയപ്പെട്ട ജനപ്രിയ നായകനാകട്ടെ എന്ന് ആശംസിക്കുന്നു.

Top