ഇന്ന് സ്കൂളുകൾക്ക് പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിവസമായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇന്നു കൂടാതെ ഒക്ടോബർ 29, ഡിസംബർ 3 എന്നീ രണ്ട് ശനിയാഴ്ചകൾ കൂടി ഈ വർഷം പ്രവൃത്തിദിനമായിരിക്കും.

Top