തിരുവനന്തപുരം ജില്ലയ്ക്ക് ഇന്ന് പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നടക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകൾക്ക് ശേഷം 10.50നാണ് ക്ഷേത്രത്തിൽ തയാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്.പതിവിൽ നിന്നും വ്യത്യസ്തമായി ക്ഷേത്ര പരിസരത്തോ പൊതുയിടങ്ങളിലോ പൊങ്കല അനുവദിക്കില്ല. ഭക്തർക്ക് വീടുകളിൽ പൊങ്കാല സമർപ്പിക്കാം. ആചാര പ്രധാനമായ കുത്തിയോട്ടം ഇത്തവണ പണ്ടാര ഓട്ടം മാത്രമായി പരിമിതപ്പെടുത്തി.

Top