വയനാട്ടില്‍ രണ്ടു പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മാനന്തവാടി: വയനാട്ടിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച രണ്ടു പഞ്ചായത്തുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ രണ്ടു പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. ഇന്നലെ മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളാരംകുന്നിൽ കർഷകനായ തോമസ് (സാലു-50) കടുവയുടെ ആക്രണത്തിൽ മരിച്ചിരുന്നു.

Top