ഇന്നും ബാങ്ക് അവധി; ബിവറേജസും തുറക്കില്ല

തിരുവനന്തപുരം: തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. ഇന്നലെയും ഇന്നും ബാങ്ക് അവധിയാണ്. അതേസമയം നാളെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും.

നാലാം ഓണ ദിനമായ ശനിയാഴ്ചയും ബാങ്ക് അവധിയായിരിക്കും. അതിനാൽ അത്യാവശ്യ സേവനങ്ങൾ നടത്തേണ്ടവർ വെള്ളിയാഴ്ച ബാങ്കുകളിലെത്തണം.

ഇന്ന് ഓണം പ്രമാണിച്ച് ബെവ്കോ ഔട്ട്‌ലറ്റുകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തിരുവോണ നാളില്‍ ബാറുകളില്‍ മദ്യവില്‍പ്പന ഉണ്ടാവും.

Top