സൗദിയില്‍ ഇന്ന് 1293 പുതിയ രോഗികളും 1453 രോഗമുക്തിയും

ജിദ്ദ: സൗദിയില്‍ ഇന്ന് 1,293 പുതിയ രോഗികളും 1,453 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയിലെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,10,869 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,92,149 ഉം ആയി. രോഗബാധിതരില്‍ ഇന്ന് 14 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,089 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി 10,631 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,403 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.33 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 316, മക്ക 262, കിഴക്കന്‍ പ്രവിശ്യ 219, അസീര്‍ 129, ജീസാന്‍ 79, ഹായില്‍ 64, മദീന 62, അല്‍ ഖസീം 60, നജ്റാന്‍ 33, അല്‍ബാഹ 25, തബൂക്ക് 22, വടക്കന്‍ അതിര്‍ത്തി മേഖല 17, അല്‍ ജൗഫ് 5.

ഇതുവരെ രാജ്യത്ത് 2,26,67,587 ഡോസ് കോവിഡ് വാക്സിന്‍ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top