സിപിഎം പ്രകടനത്തിനു നേരെ നടന്ന ബോംബേറില്‍ പ്രതിഷേധം, പാനൂരില്‍ ഇന്ന് ഹര്‍ത്താല്‍

harthal

പാനൂര്‍: പാനൂരില്‍ സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, പന്ന്യന്നൂര്‍, മൊകേരി, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ പോലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍, മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സിഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകുന്നേരം പാനൂര്‍ കൈവേലിക്കലിലായിരുന്നു സംഭവം.

Top