ഇന്നത്തെ സ്വർണ്ണവില: 1 ഗ്രാം 4535 രൂപ

തിരുവനന്തപുരം: ഇന്നലെ വർധിച്ച സ്വർണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരാഴ്ചക്കിടെ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവില രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയും ഇന്നും ഒരേ നിലയിലാണ്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞ ശേഷം ഇന്നലത്തെ സ്വർണ്ണവില ഒരു ഗ്രാമിന് 20 രൂപ വർധിച്ചിരുന്നു. ഇന്ന് വിലയിൽ മാറ്റമില്ല. 4535 രൂപയാണ് ഇന്നത്തെ സ്വർണ്ണവില.

കഴിഞ്ഞ ഏഴ് ദിവസത്തിൽ ആദ്യത്തെ മൂന്ന് ദിവസവും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണവില. പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വില കുറഞ്ഞു. സ്വർണ്ണം വാങ്ങാനായി വില കുറയാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് കഴിഞ്ഞ ഈ ദിവസങ്ങളിലെ ഇടിവ് വലിയ ആശ്വാസമായി. ഇന്നലെ വില ഉയർന്ന ശേഷം ഇന്നും മാറ്റമില്ലാതെ തുടരുന്നത് സ്വർണ്ണം വാങ്ങാനിരുന്നവർക്ക് തിരിച്ചടിയാണ്.

ഒരാഴ്ചക്കിടെ സ്വർണ്ണവില പവന് 36560 രൂപയിൽ നിന്ന് 36240 രൂപയിലേക്ക് താഴ്ന്ന വില ഇന്ന് പവന് 36360 രൂപയായി. 10 ഗ്രാം സ്വർണ്ണത്തിന് ഇന്ന് 45350 രൂപയാണ് വില. ഇന്നലെ ഇത് 45150 രൂപയായിരുന്നു. 10 ഗ്രാം 22 ക്യാരറ്റ് വിഭാഗത്തിൽ 550 രൂപ രണ്ട് ദിവസത്തിനിടെ വിലയിൽ കുറവ് വന്നിരുന്നു. മൂന്നാം ദിവസം സ്വർണ്ണ വില കയറിയതോടെ വ്യാപാരികളും സന്തോഷത്തിലാണ്.

Top