ഇന്ന് സ്വർണ വിലയില്‍ ഇടിവ്‌; പവന് 34,520 രൂപയില്‍ വ്യാപാരം

രിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം റെക്കോഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവില കുത്തനെ താഴേയ്ക്ക്. പവന് ഇന്ന് 520 രൂപ കുറഞ്ഞ് 34,520 രൂപയിലും ഗ്രാമിന് 4315 രൂപയലുമാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. 35,040 രൂപയായിരുന്ന ഇന്നലെ പവന്റെ വില.

ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാം സ്വര്‍ണത്തിന് 46,853 രൂപയായാണ് കുറഞ്ഞത്. 47,980 രൂപയില്‍ നിന്നാണ് ഇന്ന് ഈ ഇടിവുണ്ടായത്.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,735.04 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് 19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആഗോള സമ്പദ്ഘടനകള്‍ കടുത്ത മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതാണ് സ്വര്‍ണവില കൂടുന്നതിന്റെ പ്രധാനകാരണം.

Top