സ്വര്‍ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്റെ വില. 33,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതോടെ സ്‌പോട് ഗോള്‍ഡ് വില 0.3 ശതമാനം താഴ്ന്ന് ഔണ്‍സിന് 1,733.69 ഡോളറിലുമെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 44,795 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

 

Top