സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 2,985 രൂപ

തിരുവനന്തപുരം: സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമായിരുന്നു നിരക്ക്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1296.52 ഡോളറാണ് ഇന്നത്തെ നിരക്ക്

Top