കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 160 രൂപ കുറഞ്ഞ് പവന് 35,520 രൂപയിലും ഗ്രാമിന് ഇന്നലേത്തിനേക്കാള് 20 രൂപയുടെ കുറവിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണം ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ തുടങ്ങിയത്. 14 ദിവസത്തിനിടെ 1400 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്.
അതേസമയം, ഇന്നലെ പവന് 160 രൂപകൂടി 35,680 രൂപയിലും ഗ്രാമിന് 4460 രൂപയിലുമായിരുന്നു വ്യാപാരം.
ശനിയാഴ്ച രണ്ടുതവണയായാണ് വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520 രൂപയായുമാണ് വര്‍ധിച്ചത്.
ഈ വിലയില്‍ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 39,000 രൂപയ്ക്ക് മുകളില്‍ ഉപഭോക്താവ് നല്‍കേണ്ടിവരും.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇത്തരത്തില്‍ സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ കാരണം.
ലോകത്ത് സ്വര്‍ണ ഉപഭോഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്ക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. സ്വര്‍ണ ഖനനം താരതമ്യേന കുറച്ചുമാത്രം നടക്കുന്ന ഇന്ത്യയില്‍, ഉപഭോഗത്തിന്റെ ഭൂരിഭാഗവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്.
ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പവന് വിലയില്‍ 6,560 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില.