സ്വര്‍ണ വില വര്‍ധിച്ചു; പവന് 80 രൂപ കൂടി

തിരുവനന്തപുരം: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 23640 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2955രൂപ.

കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 23560 രൂപയിലും ഗ്രാമിന് 2945രൂപയിലുമാണ് വ്യാപാരം നടന്നത്.

Top