സ്വര്‍ണ വില കൂടി; പവന് 120 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 28,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഴ്ചയുടെ അവസാനം തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനവ് രേഖപ്പെടുത്തിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് .

Top