സംസ്ഥാനത്ത് ഇന്ന് വൈകീട്ട് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി.

ഇന്ന് വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയുള്ള സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം. അരമണിക്കൂര്‍ നേരത്തേക്കാകും വൈദ്യുതി മുടങ്ങുക.

കേന്ദ്രവിഹിതത്തില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയുടെ അളവിലുണ്ടായ കുറവ് കാരണമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Top