തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് മുന്നണികൾ സൈബർ ഇടകളിൽ കൊമ്പ് കോർക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനം കുറിച്ചു മുന്നണികള്‍ ഇന്ന് സൈബര്‍ ഇടങ്ങളില്‍ വച്ച് ഏറ്റുമുട്ടും. വെബ്‌റാലിയും വെര്‍ച്വല്‍ റാലിയുമായാണ് എല്‍ഡിഎഫും യുഡിഎഫും നേർക്കുനേർ കൊമ്പ് കോർക്കും. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ 50 ലക്ഷം പേരെ പങ്കെടുപ്പിച്ചുളള വെബ്‌റാലി സംഘടിപ്പിക്കുകയാണ് ഇന്ന് ഇടതുമുന്നണി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് വെബ്‌റാലി.

അതേസമയം, സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടിയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്ന വെര്‍ച്വല്‍ റാലിക്കുളള തയാറെടുപ്പിലാണ് യുഡിഎഫ്. ഇന്നുച്ചയ്ക്ക് 12 മുതല്‍ ഒരു മണിവരെ നടക്കുന്ന വെര്‍ച്വല്‍ റാലിയില്‍ അഞ്ചുലക്ഷം പേരെ യുഡിഎഫ് പങ്കെടുപ്പിക്കും. കോവിഡ് കാല നിയന്ത്രണങ്ങള്‍ ശക്തമായതിനാലാണ് തെരഞ്ഞെടുപ്പുകാലത്തെ പൊതു യോഗങ്ങളും റാലികളും സൈബര്‍ ഇടങ്ങളിലേക്ക് മുന്നണികൾ മാറ്റിയിരിക്കുന്നത്

Top