യുഎഇയില്‍ ഇന്ന് 983 പുതിയ കൊവിഡ് രോഗികള്‍

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കണക്ക് ആയിരത്തില്‍ താഴെയെത്തി. 983 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,583 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,12,411 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,95,843 പേര്‍ രോഗമുക്തരാവുകയും 2,028 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 14,540 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Top