അ​ന​ധി​കൃ​ത​മാ​യി റോഡ് നിര്‍മിച്ച കേസില്‍ തോ​മ​സ് ചാ​ണ്ടി​യു​ടെ മ​ക്ക​ള്‍​ക്കെ​തി​രേ തെ​ളി​വി​ല്ലെ​ന്നു വി​ജി​ല​ന്‍​സ്

Thomas chandy

കൊച്ചി: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ച കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി എന്നിവര്‍ക്കെതിരേ തെളിവുകളില്ലെന്ന് വിജിലന്‍സ്. ഇവരെ കേസില്‍നിന്ന് ഒഴിവാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് വിജിലന്‍സ് സംഘം ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഡയറക്ടര്‍മാരായ മേരി ചാണ്ടിക്കും ജോണ്‍ മാത്യുവിനുമെതിരെ തെളിവുണ്ടെന്നു വിജിലന്‍സ് വ്യക്തമാക്കി.

തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് കരുവേലി പാടശേഖരത്തിലൂടെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി നിലംനികത്തി റോഡ് നിര്‍മിച്ചെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. തോമസ് ചാണ്ടിയും മക്കളും ഭാര്യയുമുള്‍പ്പെടെ 22 പേരെ കേസില്‍ പ്രതികളാക്കിയിരുന്നു.

ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേസില്‍ പ്രതിയാണ്. നിലം നികത്തി റോഡ് നിര്‍മിച്ച കാലയളവില്‍ ടോബി ചാണ്ടി ഡയറക്ടറായിരുന്നെങ്കിലും അഴിമതിയില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്നു സത്യവാങ്മൂലം പറയുന്നു.

ബെറ്റി ചാണ്ടി നാട്ടിലുണ്ടായിരുന്നില്ലെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. 2003ല്‍ ലേക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുമ്പോള്‍ റോഡ് ഉണ്ടായിരുന്നില്ല. എംപി ഫണ്ട് ദുരുപയോഗം ചെയ്ത് 2011ല്‍ ഇവിടേക്ക് റോഡ് നിര്‍മിച്ചു. പൊതു ആവശ്യത്തിന് നിലം നികത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതിയും സംസ്ഥാനതല നിരീക്ഷണ സമിതിയുടെ പരിശോധനയുമൊക്കെ വേണം. ഇതൊക്കെ മറികടന്നാണ് റോഡ് നിര്‍മിച്ചത്.

Top