മഞ്ഞപ്പടക്കിന്ന് ജയിച്ചേ തീരൂ; കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരം ഇന്ന്‌

Kerala blasters

കൊച്ചി: മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ടില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

ഐഎസ്എല്ലില്‍ സീസണില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്.

4 മത്സരങ്ങളിലായി 3 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയിട്ടുള്ളത്. മലയാളി താരം ടി പി രഹനേഷാകും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോള്‍വല കാക്കുക.

പ്രതിരോധ നിരയില്‍ വെസ് ബ്രൗണിനെ കോച്ച് റെനെമ്യൂളന്‍സ്റ്റീന്‍ പരീക്ഷിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് തകര്‍ന്ന ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരാന്‍ കഠിന പ്രയത്‌നത്തിലാണ്.

പരുക്കേറ്റ ബെര്‍ബറ്റോവ് ഇന്ന് കളത്തില്‍ ഇറങ്ങുന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്.

Top