സുനാമി തിയ്യേറ്ററുകളിലേക്ക്

theatreeeeeeeeeeeeeeee

കൊച്ചി :  ലോക്ക്ഡൗണിൽ ചിത്രീകരണം നിർത്തിവെയ്ക്കുകയും പിന്നീട് കോവിഡ് ചട്ടങ്ങൾ പാലിച്ച് ആദ്യം ചിത്രീകരണം തുടങ്ങുകയും ചെയ്ത ‘സുനാമി’ തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

പ്രേക്ഷകരെ ആവേശത്തിലാക്കി തിയ്യേറ്ററുകളെ പഴയ ആവേശത്തിലെത്തിക്കാനും  ചലച്ചിത്ര മേഖലയ്ക്ക് കൂടുതൽ ഉന്മേഷം നൽകാനും  സംവിധായകൻ ലാലും ലാൽ ജൂനിയറും ചേർന്ന് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ‘സുനാമി’യ്ക്ക് കഴിയുമെന്നാണ് ചലച്ചിത്ര ലോകം പ്രതീക്ഷിക്കുന്നത്.  പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ് നിർമ്മാണം. ലാൽ കഥയും തിരക്കഥയും ഒരുക്കി യിരിക്കുന്ന ചിത്രം ഒരു പക്കാ ഫാമിലി എന്റർടൈനറാണ്.

അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും  സംഗീതം യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ  അണിനിരക്കുന്നു. തൃശൂർ, ആലുവ യു സി കോളേജ്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

 

Top