പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാനാകില്ല:മോദി

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുമുതല്‍ നശിപ്പിച്ച പ്രതിഷേധക്കാര്‍ തങ്ങളുടെ പ്രവൃത്തി ശരിയാണോ തെറ്റാണോ എന്ന് ആത്മപരിശോധന നടത്തണമെന്ന് മോദി പറഞ്ഞു. ലഖ്‌നൗവില്‍ എ ബി വാജ്‌പേയി മെഡിക്കല്‍ സര്‍വ്വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയവര്‍ അവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് വീട്ടിലിരുന്ന് ആത്മപരിശോധന നടത്തണം. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്വത്താണ് ഇവര്‍ നശിപ്പിച്ചത്’-മോദി പറഞ്ഞു.

സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ക്രമസമാധാന നിയമങ്ങള്‍ പാലിക്കുകയെന്നത് കടമയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലാണ് വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. ഫിറോസാബാദില്‍ വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ വയറിന് വെടിയേറ്റ് ചികിത്സലായിരുന്ന മുഖീം എന്ന ഇരുപതുകാരനാണ് ഒടുവില്‍ മരിച്ചത്.

 

 

Top